കോന്നി : കോന്നി ഗവ. മെഡിക്കൽ കോളേജിലേക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച കോളേജ് ബസ് മെഡിക്കൽ കോളേജിന് സമർപ്പിച്ചു.
2022-23 വർഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നാണ് തുക വിനിയോഗിച്ചാണ് കോന്നി മെഡിക്കൽ കോളേജിന് ബസ് അനുവദിച്ചത്. കോന്നി ഗവ. മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. മിറിയം വർക്കിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ താക്കോൽ കൈമാറി ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷാജി, മെഡിക്കൽ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
100 കുട്ടികൾക്കാണ് ആദ്യ ബാച്ചായി ഈ അധ്യയന വർഷം കോന്നി മെഡിക്കൽ കോളേജിൽ എംബിബിഎസ് നു പ്രവേശനം ലഭിച്ചത്. കേരളത്തിനു പുറത്തുനിന്നുള്ള സംസ്ഥാനങ്ങളിൽ നിന്നും 5 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.കോളേജ് ബസ് ലഭിച്ചതോടെ വിദ്യാർത്ഥികൾക്ക് കമ്മ്യൂണിറ്റി മെഡിസിന്റെ ഭാഗമായി ഭവന സന്ദർശനത്തിനും കായിക പരിശീലനത്തിനായി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും, മറ്റു ആവശ്യങ്ങൾക്കും എത്തിച്ചേരനാവശ്യമായ സൗകര്യം ലഭിക്കും.