കല്ലേലി-കൊക്കാത്തോട് റോഡിന്റെ നിർമ്മാണ പ്രവർത്തി 2023 ഫെബ്രുവരിയിൽ പൂർത്തീകരിക്കും; അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ

കോന്നി :കൊക്കാത്തോട് കല്ലേലി റോഡിന്റെ നിർമാണ പ്രവർത്തനം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ച് പരിശോധിച്ചു. കൊക്കത്തോട് കല്ലേലി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 2023 ഫെബ്രുവരിയിൽ റോഡിന്റെ ട്രാഫിക് സേഫ്റ്റി ഉൾപ്പെടെയുള്ള പ്രവർത്തികൾ പൂർണമായും പൂർത്തീകരിക്കും.
കല്ലേലി- കൊക്കാത്തോട് റോഡ് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നത്. എട്ടു കിലോമീറ്റര്‍ ദൂരമുള്ള  റോഡിന്റെ വശങ്ങളിലൂടെയും പ്രധാന ഭാഗങ്ങളില്‍ കലുങ്കും നിര്‍മിച്ചു കൊണ്ടാണ് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ആറു പുതിയ കലുങ്കുകളും, രണ്ട് കലുങ്കിൻ്റെ പുന:നിർമാണവും ,100 മീറ്റർ നീളത്തിൽ ഓടയും, 1675 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും, സംരക്ഷണഭിത്തിയും നിർമിക്കും. കല്ലേലി ഇഞ്ച ചപ്പാത്തിന്റെ സമീപം അച്ചൻകോവിലാറിന്റെ സമാന്തരമായി പോകുന്ന തോട് വനം വകുപ്പിന്റെ അനുമതിയോടുകൂടി അച്ചൻകോവിൽ ആറിൽ എത്തിക്കുന്നതിനുള്ള നിർദ്ദേശം പരിശോധിക്കുമെന്നും എം എൽ എ പറഞ്ഞു.

Advertisements

അഞ്ചര മീറ്റര്‍ വീതിയിലാണ് ബി. എം. ബി. സി സാങ്കേതിക വിദ്യയില്‍  റോഡ് ടാര്‍ ചെയ്യുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നിര്‍വഹണ ചുമതലയില്‍ ഇ.കെ.കെ. കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊക്കാത്തോട് പ്രദേശത്തെ യാത്രാ ദുരിതത്തിനു പരിഹാരമാകും.
എംഎൽഎ യോടൊപ്പം    അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രേഷ്മ മറിയം റോയ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.കെ. രഘു, ജോജു വർഗീസ്, എസ്. സിന്ധു, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനീയർ രൂപക്ക് ജോൺ, കരാർ കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.