കോന്നി : റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി തെരെഞ്ഞടുപ്പിൽ എൽ ഡി എഫ് പാനലിന് മികച്ച വിജയം. ആശാ രാധാകൃഷ്ണൻ, ജോൺ തരകൻ, കെപി നസീർ, അഡ്വ. ടി എൻ ബാബുജി, കെ എം മനോജ് എന്നിവർ ജനറൽ മണ്ഡലത്തിലും, പി വി രാജൻ പട്ടികജാതി മണ്ഡലത്തിലും, എം രാജൻ നിക്ഷേപക മണ്ഡലത്തിലും വിജയിച്ചു. ജിഷ ജയകുമാർ, കാർത്തിക രാജേഷ് എന്നിവർ വനിതാ മണ്ഡലത്തിലും, 40 വയസിൽ താഴെയുള്ളവനിത മണ്ഡലത്തിൽ സജിനാ സോജി, 40 വയസിൽ താഴെയുളള ജനറൽമണ്ഡലത്തിൽ എ അജിത് കുമാർ എന്നിവർ നേരത്തേ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
വിജയിച്ച സ്ഥാനാർത്ഥികൾക്ക് എൽ ഡി എഫ് നേതൃത്വത്തിൽ സ്വീകരണം നൽകി. സിപിഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ, സി പി ഐ ജില്ലാ കൗൺസിൽ അംഗം എ ദീപു കുമാർ, സി പി ഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം എസ് ഗോപിനാഥൻ, തുളസി മണിയമ്മ, ആർ ഗോവിന്ദ്, കെ എസ് സുരേശൻ, കോന്നി താഴം ലോക്കൽ സെക്രട്ടറി കെ പി ശിവദാസ് എന്നിവർ സംസാരിച്ചു.