കോന്നി : വനിതകളെ സമ്പൂർണ്ണ സാക്ഷരതയിലേക്കും ശാക്തീകരണത്തിലേക്കും നയിക്കുന്നതിനും ബോധവത്ക്കരണത്തിലൂടെ വനിതകൾ നേരിടുന്ന പീഡനങ്ങൾക്ക് പരിഹാരം കാണുന്നതിനും കസ്തൂർബ്ബാ ഗാന്ധിദർശൻ വേദിക്ക് കഴിയുമെന്നും കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എസ്. സന്തോഷ്കുമാർ പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധി ദർശൻവേദിയുടെ വനിതാ വിഭാഗമായ കസ്ത്തൂർബ്ബാ ഗാന്ധി ദർശൻവേദി കോന്നി പഞ്ചായത്ത് പ്രിയദർശിനി ടൗൺ ഹാളിൽ സംഘടിപ്പിച്ച ദ്വിദിന വനിതാ പ്രചാരക് പരിശീലന കളരിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജന്റെ അദ്ധ്യക്ഷതയിൽ ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാൻ ഏബൽ മാത്യു മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ, ക്യാമ്പ് ഡയറക്ടർ എലിസബേത്ത് അബു, ജില്ലാ സെക്രട്ടറി കെ. ജി. റെജി, വിൽസൺ തുണ്ടിയത്ത്, മോൻസി ഡാനിയേൽ, പ്രകാശ് പി. മാത്യു, അനൂപ് മോഹൻ എന്നിവർ പ്രസംഗിച്ചു. ബിനു എസ്. ചക്കാലയിൽ, കെ. ജി. റെജി, ശ്രീദേവി ബാലകൃഷ്ണൻ, അനൂപ് മോഹൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.