കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം. പ്രതികൾക്ക് അനുകൂലമായി സിപിഎം പ്രാദേശിക നേതാവായ പ്രവീൺ എന്നയാളാണ് കൂറുമാറിയത്. കേസിൽ ആദ്യമായാണ് ഒരാൾ കൂറുമാറുന്നത്.
Advertisements
ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാൾ കോടതിയിൽ മൊഴി നൽകിയത്. ഒന്നാം പ്രതിയുടെ സഹോദരന്മാർ അടക്കം 46 പേരെയാണ് കോടതി വിസ്തരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിൽ പ്രവീൺ കുമാർ മാത്രമാണ് കൂറുമാറിയത്. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് കൂറുമാറിയ പ്രവീൺ.