തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം കലാകാരൻ മലപ്പുറം വണ്ടൂർ കാപ്പില്‍ വാരിയത്ത് കലാമണ്ഡലം രവീന്ദ്രൻ (58) അന്തരിച്ചു. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. ഭാര്യ: വിജി രവീന്ദ്രൻ. മക്കള്‍: അർജുൻ, അരവിന്ദ്. സഹോദരങ്ങള്‍: പരേതയായ വിജയകുമാരി, ഇന്ദിര, രമ, രശ്മി.
Advertisements
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. വിദേശത്തും ഇന്ത്യയിലും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർഗി, ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാകേന്ദ്രം, തൃശ്ശൂർ ചാവക്കാട് അങ്കണം തിയേറ്റർ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.