കൂരോപ്പട : കൂരോപ്പടയിൽ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. മാതൃമല അമ്പലത്തിന് സമീപം സതീഷ് ഭവനത്തിൽ അതുല്യ ( 13 ) ആണ് ചൊവ്വ ഉച്ചയ്ക്ക് 1.00 മണി മുതൽ കാണാതായത്. അതുല്യ ളാക്കാട്ടൂർ എം ജി എം സ്കൂളിൽ 8 -)o ക്ലാസ് വിദ്യാർത്ഥിനിയാണ്. അതുല്യയുടെ പിതാവ് ലാലു 10 വർഷം മുൻപ് ഉപേക്ഷിച്ച് പോയിരുന്നു.
അമ്മ സൗമ്യ പിന്നീട് അഭിലാഷ് എന്നയാളെ വിവാഹം കഴിച്ചെങ്കിലും 4 വർഷം മുൻപ് സൗമ്യ മരണപ്പെട്ടു. ഇപ്പോൾ അതുല്യയും മൂത്ത രണ്ട് സഹോദരൻ മാരും വല്ല്യമ്മയുടെ സംരക്ഷണയിലാണ് കഴിയുന്നത്. അതുല്യയ്ക്ക് വേണ്ടി ഇപ്പോഴും നാട്ടുകാരും , പൊലീസും ചേർന്ന് തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.