കൂരോപ്പട ഗ്രാമ പഞ്ചായത്തിന്റെ 2025 – 2026 ജനകീയാസൂത്രണ പദ്ധതി പ്രകാരം 17 വാർഡിലെ ഗുണഭോക്താക്കൾക്ക് മുട്ടകോഴികളെ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ നിർവ്വഹിക്കുന്നു.
കൂരോപ്പട : കൂരോപ്പട ഗ്രാമ പഞ്ചായത്തിന്റെ 2025 – 2026 പദ്ധതി നിർവ്വഹണത്തിന് തുടക്കമായി. ജനകീയാസൂത്രണ പദ്ധതി പ്രകാരം 17 വാർഡിലെ ഗുണഭോക്താക്കൾക്ക് മുട്ടകോഴികളെ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ നിർവ്വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനത്തിൽ സ്ഥിരം സമിതിയധ്യക്ഷ മാരായ രാജമ്മ ആഡ്രൂസ്, ആശാ ബിനു, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, ഷീലാ ചെറിയാൻ, സന്ധ്യാ സുരേഷ്, ദീപ്തി ദിലീപ്, പി.എസ് രാജൻ, മഞ്ജു കൃഷ്ണകുമാർ, ബാബു വട്ടുകുന്നേൽ, പി.എസ് രാജൻ, സന്ധ്യാ ജി നായർ, രാജി നിതീഷ് മോൻ, ഡോ. ലിൻഡാ , ഡോ. വർഷ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.