കൂരോപ്പട : കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്തിലെ 17 വാർഡുകളിലെ 900 കുടുംബങ്ങൾക്ക് കിഴങ്ങ് വിള കിറ്റ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സ്ഥിതി അധ്യക്ഷമാരായ ഷീലാ മാത്യൂ, ആശാ ബിനു, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, ഷീലാ ചെറിയാൻ, മഞ്ജു കൃഷ്ണകുമാർ, സന്ധ്യാ സുരേഷ്, കുഞ്ഞൂഞ്ഞമ്മ കുര്യൻ, റ്റി.ജി മോഹനൻ, ദീപ്തി ദിലീപ്, ബാബു വട്ടുകുന്നേൽ, പി.എസ് രാജൻ, രാജി നിതീഷ് മോൻ, സന്ധ്യാ ജി നായർ, സോജി ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു.
നടീൽ വസ്തുക്കളായ ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് തുടങ്ങിയവ അടങ്ങിയ 900 കിറ്റാണ് സൗജന്യമായി വിതരണം ചെയ്തത്.
Advertisements