കുരോപ്പട : ഇന്ത്യൻ സേനയ്ക്ക് അഭിവാദ്യം അർപ്പിച്ച് കൂരോപ്പട പൗരാവലി യോഗം ചേർന്നു. പാകിസ്ഥാൻ പതാക കത്തിച്ച് പാകിസ്ഥാൻ്റെ ഭീകരവാദത്തിനെതിരെ പ്രതിഷേധിച്ചു. തീവ്രവാദത്തിനെതിരെ രാജ്യം കൈക്കൊള്ളുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ യോഗം പ്രഖ്യാപിച്ചു.
പൗരാവലിയുടെ ആഭിമുഖ്യത്തിൽ കൂരോപ്പട ബൈപ്പാസിൽ ചേർന്ന സമ്മേളനം കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികൻ കെ.കെ. ജോൺസൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ചു.കൂരോപ്പട സ്വദേശികളായ വിരമിച്ച സൈനികരായ കെ.കെ ജോൺസൺ, ആരതി ഹായ് എന്നിവരെ ബ്ലോക്ക് പഞ്ചായത്തംഗം റ്റി എം ജോർജ്
പൊന്നാടയണിയിച്ച് ആദരിച്ചു.
യോഗത്തിൽ സിപി എം ഏരിയാ കമ്മറ്റി അംഗം ഇ എസ് വിനോദ്, ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് താഴത്ത്, ളാക്കാട്ടൂർ എൻ എസ് എസ് കരയോഗം സെക്രട്ടറി ഗോപകുമാർ വെള്ളമറ്റം, സ്വദേശ് ലൈബ്രറി ഭാരവാഹി ഹരിചാമക്കാല, വ്യാപാരി വ്യവസായി നേതാവ് എൽ ജി ഗോപാലകൃഷ്ണൻ നായർ, അദ്ധ്യാപകരായ ഗിരീഷ് എം ജി, അഭിലാഷ് വി എസ്, കൂരോപ്പട സഹകരണ ബാങ്ക് ഭരണസമതി അംഗം എൻ സി സ്കറിയഎന്നിവർ സംസാരിച്ചു. ടോമി മേക്കാട്ട്, അഭിലാഷ് മാത്യൂ, വർക്കി താന്നിക്കൽ, സന്തോഷ് കല്ലൂർ, രാജേന്ദ്രൻ തേരേട്ട്, വി.ജി വനമാലി, ബിജു ളാക്കാട്ടൂർ, സുരേന്ദ്രൻ നായർ, സണ്ണി, ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.