കൂരോപ്പടയിൽ മനോഹരമായ പൂന്തോട്ടമൊരുക്കി ഓട്ടോറിക്ഷ തൊഴിലാളികൾ : സ്റ്റാൻഡിന് സമീപം കൃഷി ആരംഭിച്ചത് സിഐടിയു തൊഴിലാളികൾ

കൂരോപ്പട : ഓട്ടോക്കാർക്കെന്താ പൂന്തോട്ടത്തിൽ കാര്യം ? കൂരോപ്പട കവലയിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടം വിളിക്കാനെത്തുന്ന യാത്രക്കാർ ഈ ചോദ്യമുയർത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല. സ്റ്റാൻഡിലെ ഒരു പറ്റം തൊഴിലാളികൾ തങ്ങളുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കുന്നത് പൂന്തോട്ടത്തിലായിരിക്കും. ഒഴിവു സമയങ്ങളിൽ നട്ടുവളർത്തിയ ചെടികളെ പരിപാലിക്കുന്ന തിരക്കിലാണവർ.

Advertisements

ഇത്തരത്തിൽ ഓട്ടോ സ്റ്റാന്റിന് സമീപം മനോഹരമായ പൂന്തോട്ടമൊരുക്കി വ്യത്യസ്തരാവുകയാണ് കൂരോപ്പടയിലെ ഒരു പറ്റം ഓട്ടോ റിക്ഷാ തൊഴിലാളികൾ. കൂരോപ്പട കവലയിലെ സിഐടിയു തൊഴിലാളികളാണ് തങ്ങളുടെ സ്റ്റാൻഡിന് സമീപത്തെ തരിശു നിലത്തിൽ മനോഹരമായ പൂന്തോട്ടം നിർമ്മിച്ചത്. ചെത്തിയും, ചെമ്പരത്തിയും , ജമന്തിയും , ബന്തിയുമുൾപ്പെടെ നിരവധി ചെടികളാലും പൂക്കളാലും സമ്പന്നമാണ് കൂരോപ്പടയിലെ ഓട്ടോ സ്റ്റാൻഡ്. അടിക്കടി ഉയരുന്ന പെട്രോൾ വില ജീവിതം ദുരിത പൂർണമാക്കുമ്പോഴും ഒഴിവ് സമയങ്ങൾ അവർ പൂന്തോട്ടത്തിനായ് മാറ്റിവയ്ക്കും. പലരും പല ഇടങ്ങളിൽ നിന്ന് കൊണ്ടുവന്ന വിത്തുകൾ നട്ട് പിടിപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നെ കൃത്യമായി പരിപാലിക്കും. കൂട്ടായ പ്രവർത്തനം കൂടി ആയതോടെ സ്റ്റാൻഡിന് സമീപത്തെ തരിശ് നിലം മനോഹരമായ പൂന്തോട്ടമായി. സ്ഥലത്തിന്റെ ഉടമ പൂർണ പിന്തുണ കൂടി നൽകിയതോടെ സംഭവം കളറായി. ചെറിയ രീതിയിൽ ആരംഭിച്ച കൃഷി കൂടുതൽ മനോഹരമായതോടെ കൃഷി മറ്റിടങ്ങളിലേയ്ക്കും  വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഓട്ടോ തൊഴിലാളികൾ .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.