കൂരോപ്പട: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആത്മ – ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ഞാറ്റുവേല ചന്തയ്ക്കും കർഷകസഭകൾക്കും തുടക്കമായി. കർഷകരുടെ വിള സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, കൃഷിഭവനിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടുത്തുന്നതിനുമാണ് കർഷക സഭകളുടെ ലക്ഷ്യം.
കൂരോപ്പട, കോത്തല, ളാക്കാട്ടൂർ, പങ്ങട കേന്ദ്രങ്ങളിലും കർഷകസഭകൾ നടത്തും. കാർഷിക യന്ത്രങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ശില്പശാലയും പ്രദർശനവും കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കിർലോസ്കറിന്റെ സഹായത്തോടെ സംഘടിപ്പിച്ചു. കർഷകർക്കു യന്ത്രങ്ങൾ ഓടിക്കാനും, സബ്‌സിഡി നിരക്കിൽ സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ സഹായത്തോടെ വാങ്ങുന്നതിനും ശില്പശാല സഹായകകരമായി.പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺ സന്ധ്യ സുരേഷ് അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, ആശാ ബിനു, അമ്പിളി മാത്യൂ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ സൂര്യമോൾ ടി.ആർ കർഷകർക്കു ക്ലാസ്സ് എടുത്തു. കിർലോസ്കറിന്റെ പ്രധിനിധി റിച്ചു ആന്റണി, അസി. കൃഷി ഓഫീസർ തമ്പി, കൃഷി അസിസ്റ്റന്റ് ജയരാജ്, കർഷക – കാർഷിക വികസന സമിതി പ്രതിനിധികളായ ടി.എം ആൻ്റണി, സോമൻ ടി.പി, സിബി സെബാസ്റ്റ്യൻ, സദാശിവൻ, ജോസ് ഫ്രാൻസിസ്, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.