കൂരോപ്പട : അന്തരിച്ച ളാക്കാട്ടൂർ സ്വദേശി ചട്ടുകക്കുളത്ത് മനുകുമാറിൻ്റെ കുടുംബത്തിന് കൈത്താങ്ങായി നാട് . മനുകുമാറിൻ്റെ കുടുംബത്തിനെ സഹായിക്കാൻ രൂപീകരിച്ച മനുകുമാർ കുടുംബ സഹായ ഫണ്ട് എന്ന ജനകീയ സമിതി സ്വരൂപിച്ച തുക മനുകുമാറിൻ്റെ കുടുംബത്തിന് കൈമാറി. ളാക്കാട്ടൂർ മിൽമ സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ കൺവീനർ ഗോകുൽ ജി നാഥ് അധ്യക്ഷനായി.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ടിഎം ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് എന്നിവർ ചേർന്ന് തുക കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റ് വരുമാന മാർഗങ്ങളില്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിനെ സഹായിക്കുവാൻ നാട് ഒരുമിക്കുകയായിരുന്നു. 420000/- രൂപയാണ് ഫണ്ട് സമാഹരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ചത്. തുക രണ്ട് കുട്ടികളുടെയും പേരിൽ ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ആയി ( മാസംതോറും പലിശ എടുക്കാമെന്ന നിലയിൽ) ഭാര്യയെ നോമിനിയായി വച്ചുള്ള സർട്ടിഫിക്കറ്റും യോഗത്തിൽ കൈമാറി.