കൂരോപ്പട എൻ.എസ്.എസ്  കെ.എൽ.പി സ്കൂളിന്റെ വാർഷികം ; വിവിധ പരിപാടികളോടെ ആഘോഷിച്ചു

കൂരോപ്പട : കൂരോപ്പട എൻ.എസ്.എസ്.  കെ.എൽ.പി സ്കൂളിന്റെ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.   സ്കൂൾ ഹാളിൽ ചേർന്ന  സമ്മേളനത്തിൽ സ്കൂൾ മാനേജർ അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ് എൻഡോവ്മെന്റുകളും എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാരങ്ങളും നൽകി. കൂരോപ്പട ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി കെ.കെ പുരുഷോത്തമ ശർമ്മ, പഞ്ചായത്ത് അംഗം ദീപ്തി ദിലീപ്, സീനിയർ അധ്യാപിക എസ്.സിന്ധു , പി.റ്റി.എ പ്രസിഡന്റ് അഞ്ജനാ ജിജോ,  പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പി.എസ് ജോർജ് , മാതൃ പി.ടി.എ പ്രസിഡന്റ് രാജി സുനിൽ, അധ്യാപകരായ ആതിരാ. വി നായർ , ജിലി സാറാ ഫിലിപ്പ്, തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികളും കോമഡി ഉത്സവം താരങ്ങളുടെ പരിപാടിയും വാർഷികത്തിന് മാറ്റ് കൂട്ടി.

Hot Topics

Related Articles