ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്നത് 95 ലക്ഷം രൂപ

കോട്ടയം :സ്ഥാനാർഥികൾക്ക് പ്രചാരണത്തിനായി ചെലവഴിക്കാവുന്ന പരമാവധി തുക 95 ലക്ഷം രൂപയാണ്. ഇതിനായി പുതിയ ബാങ്ക് അക്കൗണ്ട് നോമിനേഷൻ കൊടുക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും ആരംഭിക്കണം. ഈ അക്കൗണ്ട് വിവരം നാമനിർദ്ദേശപത്രികയ്ക്കൊപ്പം നൽകണം. സ്ഥാനാർഥികൾ പ്രചാരണത്തിന് ചെലവാക്കുന്ന തുക സംബന്ധിച്ച അക്കൗണ്ട് ഓരോ ദിവസവും തയാറാക്കി വയ്ക്കണം. സ്ഥാനാർഥിയുടെ ചെലവ് സംബന്ധിച്ച കണക്കെടുപ്പ് ഓരോ അസംബ്ലി മണ്ഡലത്തിലെയും അസിസ്റ്റന്റ്റ് എക്സ്‌പെൻഡിച്ചർ ഒബ് സർവർമാർ നിരീക്ഷിച്ചു വിലയിരുത്തും.

Hot Topics

Related Articles