കോട്ടയം : കൂരോപ്പട പഞ്ചായത്തിൽ വളർത്തുനായ്ക്കൾക്ക് വാക്സിനേഷൻ
നൽകുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബർ 17 ന് തോട്ടപ്പള്ളി
വെറ്റിനറി മൃഗാശുപത്രിയിലും 18 ന് വെറ്റിനറി സബ് സെന്റർ ളാക്കാട്ടൂരിലും, 20 ന്
ഇടയ്ക്കാട്ടുകുന്ന് മൃഗാശുപത്രിയിലും 22 ന് കോത്തല ജനതാ ആർട്ട്സ് ക്ലബ്ബിലും
രാവിലെ 10.30 മുതൽ 1.00 വരെ ക്യാമ്പുകൾ നടക്കും. ക്യാമ്പുകളിൽ
വളർത്തുനായ്ക്കൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകും. എല്ലാ വളർത്തുനായ്ക്കൾക്കും പേവിഷബാധ പ്രതിരോധകുത്തിവയ്പും ലൈസൻസും
എടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Advertisements