കൂരോപ്പട പഞ്ചായത്തിൽ ഗോവർദ്ധിനി പദ്ധതിക്ക് തുടക്കമായി

പുതുപ്പള്ളി : മൃഗസംരക്ഷണ വകുപ്പ് കൂരോപ്പട പഞ്ചായത്തിൽ നടപ്പിലാക്കുന്ന 2022 – 23  വർഷത്തെ ഗോവർദ്ധിനി പദ്ധതിക്ക് തുടക്കമായി. പദ്ധതി പ്രകാരം കന്നുകുട്ടികൾക്ക് മാസം തോറും 32 മാസത്തേക്ക്  പകുതി വിലയ്ക്ക് കാലിത്തീറ്റ കൂരോപ്പട ക്ഷീരോത്പാദക സഹകരണ സംഘം മുഖേന നൽകും .

Advertisements

പദ്ധതിയുടെ ആദ്യ ഘട്ടമാണ് ആരംഭിച്ചത്.  ഇടയ്ക്കാട്ടുകുന്ന് മൃഗാശുപത്രിയിൽ എൻറോൾമെൻ്റ് അഥവാ
50 കന്നുകുട്ടികളെ  ഇൻഷ്വർ ചെയ്യൽ, ബ്രൂസെല്ലാ വാക്സിനേഷൻ എന്നിവയുടെ ഉദ്ഘാടനം കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ നിർവ്വഹിച്ചു.  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ  സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, അമ്പിളി മാത്യു, മഞ്ജു കൃഷ്ണകുമാർ , ആശാ ബിനു, സന്ധ്യാ ജി. നായർ ,  വെറ്ററിനറി സർജൻ ഡോ. ജേക്കബ് പി ജോർജ് , ഡോ. സ്മിത ആർ. പിള്ള, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി.എൻ  സന്തോഷ് കുമാർ  എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles