കൂരോപ്പട: കൂരോപ്പടയിലെ എം.ജി ഗോവിന്ദൻ നായർ സ്മാരക പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഉമ്മൻചാണ്ടി എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു.
Advertisements
പതിനേഴ് വാർഡുകളുള്ള പഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശ്രയമായ പ്രാഥമികാരോഗ്യകേന്ദ്രം പതിറ്റാണ്ടുകളായി അവഗണനയിലായിരുന്നു.
കോവിഡ് നേരിടുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും നാട്ടുകാരും സ്ഥലപരിമിതി മൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടുകാരും ജനപ്രതിനിധികളും വളരെ പ്രതീക്ഷയോടെയാണ് ഫണ്ട് നീക്കിവെച്ച ഉമ്മൻ ചാണ്ടിയുടെ തീരുമാനത്തെ നോക്കിക്കാണുന്നത്.