കൂരോപ്പടയിൽ സ്കൂൾ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

കൂരോപ്പട :സ്കൂൾ വർഷാരംഭത്തോടനുബന്ധിച്ച് കൂരോപ്പട സർവ്വീസ് സഹകരണ ബാങ്കിന്റെ സ്കൂൾ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.ബാങ്ക് പ്രസിഡന്റ് കെ.പി.ശ്രീരാമൻ ഉത്ഘാടനം ചെയ്തു.ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.പി.സോമൻ,എ.കെ.സാബു, സോഫിയ ഐസക്, അനിത മധുകുമാർ, സെക്രട്ടറി എൻ.സതീഷ് കുമാർ,എം.ആർ.വിജയമ്മ, അജയ്.ജി.എന്നിവർ സംസാരിച്ചു.

Advertisements

നോട്ട് ബുക്കുകൾ,പേന, പെൻസിൽ, ബോക്സ്,എന്നീ പഠനോപകരണങ്ങൾക്കു പുറമെ വിവിധ കമ്പനികളുടെ ബാഗുകൾ, കുടകൾ, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ് എന്നിവ പൊതു വിപണിയിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്ന് ലഭിക്കുന്നതാണ്.

Hot Topics

Related Articles