കൂരോപ്പട : മരം മുറിയ്ക്കുന്നതിനിടയിൽ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. എരുത്തുപുഴ അഴകൻതകിടിയിൽ ബേബി (60) യാണ് ഇന്നലെ മരത്തിൽ നിന്ന് ഇറങ്ങവേ വീണ് മരിച്ചത്.
തടി ഇടമുറിക്കുന്നതിനിടയിൽ മരത്തിന് പൊട്ടൽ ഉണ്ടാകുന്നത് കണ്ട് പെട്ടെന്ന് ബേബി മരത്തിൽ നിന്ന് ഇറങ്ങുകയായിരുന്നു.
ഇതിനിടയിൽ കൈ തെറ്റി താഴെ വീഴുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ചു.
സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 11.30ന് അരുവിക്കുഴി ലൂർദ് മാതാ പള്ളിയിൽ.
ഭാര്യ : മേരി.
മക്കൾ: ആശ, നിഷ.
മരുമക്കൾ: വിനോദ് , പരേതനായ സിജോ.