കോട്ടയം : കോട്ടയം നഗരസഭയിൽ പെൻഷൻ അക്കൗണ്ടിൽ നിന്നും ക്ലർക്ക് തട്ടിയെടുത്ത കോട്ടയം നഗരസഭയിൽ നേരത്തെ ജോലി ചെയ്തിരുന്ന ആളും നിലവിൽ വൈക്കം നഗരസഭയിൽ ജോലി ചെയ്യുന്ന ആളുമായ കൊല്ലം സ്വദേശി അഖിൽ സി വർഗീസിനെ സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിൻ ഡയറക്ടർ ആണ് അഖിലിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. പെൻഷൻ ഫണ്ട് വക മാറ്റി സ്വന്തം അമ്മയുടെ അക്കൗണ്ടിലേയ്ക്ക് അയച്ച അഖിലിനെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisements