കോട്ടയം : വാകത്താനത്ത് തട്ടിപ്പിൽ കേസിൽ മോൻസൺ മാവുങ്കലിൻ്റെ മുൻ മാനേജർ അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്. കോട്ടയം വാകത്താനം പോലീസാണ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ചീരചിറ സ്വദേശിയിൽ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്തന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. പുരാവസ്തു നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും സോഷ്യൽ മീഡിയ താരമായ നിധി പണം തട്ടിയതായി പോലീസ്.
Advertisements