മുണ്ടക്കയം : പ്രളയത്തിൽ തകർന്ന കൂട്ടിക്കലിന് കൈ താങ്ങുമായി സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി. കൂട്ടിക്കൽ പുനർ നിർമ്മാണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 25 വീടുകൾ നിർമ്മിച്ച് നൽകും.
ഉരുൾപൊട്ടലിനെ തുടർന്ന് കൂട്ടിക്കലിൽ വീട് നഷ്ടപ്പെട്ടവർക്കാണ് സി.പി.എം ജില്ലാ നേതൃത്വം വീട് നിർമ്മിച്ചു നൽകുന്നത്. വീടുകളുടെ ശിലാസ്ഥാപനം ഫെബ്രുവരി 24 വൈകുന്നേരം 4 ന് ഏന്തയാറിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.വി റസ്സൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടി വിലക്ക് വാങ്ങിയ രണ്ട് ഏക്കർ 10 സെൻ്റ് സ്ഥലത്താണ് വീടുകൾ നിർമ്മിക്കുന്നത്. അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച പണം വിനയോഗിച്ചാണ് വീടുകൾ നിർമ്മിക്കുന്നതെന്നും നേതാക്കൾ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.