റോഡിലെ കുഴി വീണ്ടും വില്ലനായി; ആലപ്പുഴയിൽ ലോറിയ്ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം; വെട്ടിച്ച് മാറ്റിയ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു

ആലപ്പുഴ : ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ്‌കുമാർ (28) ആണ് മരിച്ചത്. ആലപ്പുഴ – പുന്നപ്ര ദേശീയ പാതയിലാണ് അപകടം നടന്നത്. സ്വകാര്യബസിനെ മറി കടക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസിൽ തട്ടി ലോറിക്കടിയിൽ പെടുകയായരുന്നു,? യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisements

ആലപ്പുഴ ഭാഗത്തെ ദേശീയപാതയിൽ നിരവധി കുഴികളാണുള്ളത്, റോഡിലെ കുഴികൾ മൂടാത്തതിന് രൂക്ഷവിമർശനമുന്നയിച്ച ഹൈക്കോടതി കുഴികൾ ഉടൻ അടയ്ക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. കുഴിയടയ്ക്കൽ നടപടികൾ ആരംഭിച്ചെങ്കിലും നടപടികൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.

Hot Topics

Related Articles