കൂവളത്തിന്റെ ചില്ല ഒടിഞ്ഞുവീണു; ഗുരുവായൂരിൽ ദർശനത്തിനെത്തിയ യുവതിക്ക് തലക്ക് പരിക്ക്

തൃശ്ശൂർ: ​കൂവളത്തിന്റെ ചില്ല ഒടിഞ്ഞുവീണ് ​ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ യുവതിക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. തലക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ​ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് കൂവളം നിന്നിരുന്നത്. 

Advertisements

അനുമോളെന്ന 27കാരിക്കാണ് പരിക്കേറ്റത്. തലയിലേക്കാണ് മരമൊടിഞ്ഞ് വീണത്. ഉടൻ തന്നെ ഇവരെ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടിഞ്ഞുവീണ മരത്തിന്റെ ചില്ല പിന്നീട് വെട്ടിമാറ്റി. 

Hot Topics

Related Articles