മുട്ടമ്പലം: കൊപ്രത്ത് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ഒൻപത് ദിനങ്ങളിലായി നവരാത്രി വിദ്വൽ സദസ്സ് നടക്കും. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തരായ പ്രഭാഷകരാണ് 9 ദിവസങ്ങളിൽ ദേവീ ഉപാസന സംബന്ധമായ വിഷയങ്ങൾ വിദ്വൽ സദസ്സിൽ അവതരിപ്പിക്കുന്നത്. ഒക്ടോബർ 16 തിങ്കൾ രാവിലെ 8 ന് ക്ഷേത്രം മേൽശാന്തി വിഷ്ണു എമ്പ്രന്തിരി ബൊമ്മക്കൊലും സമർപ്പണം നിർവ്വഹിക്കും വൈകിട്ട് 6.30 ന് ദേവസ്വം പ്രസിഡണ്ട് ടി.എൻ ഹരികുമാറിന്റെ അധ്യക്ഷതയിൽ പ്രശസ്ത സാമവേദ ആചാര്യനും മുൻ ഗുരുവായൂർ മേൽശാന്തിയും ആയ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി വിദ്വൽ സദസ്സിന് ദീപ പ്രകാശനം നിർവ്വഹിക്കും. കുരുക്ഷേത്ര പ്രകാശൻ മാനേജിങ് എഡിറ്റർ കാ .ഭാ സുരേന്ദ്രൻ സനാതന ധർമ്മം കാലഘട്ടത്തിന്റെ വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും.
ഒക്ടോബർ 17 ചൊവ്വ വൈകിട്ട് 6.30 ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ സരിത S അയ്യർ വൈദീക സംസ്കാരത്തെ അധികരിച്ച് സംസാരിക്കും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബർ 18 ബുധനാഴ്ച്ച 6.30 ന് ഗുരു നാരായണ സേവാനികേതനിലെ പ്രീതീ ലാൽ , ദേവ്യ പരാധ ക്ഷമാപണ സ്ത്രോതം എന്ന വിഷയത്തിൽ പ്രസംഗിക്കും. ഒക്ടോബർ 19 വ്യാഴാഴിച്ച 6.30 ന് പ്രശസ്ത സംഗീതജ്ഞൻ കോട്ടയം വീരമണി, സൗന്ദര്യ ലഹരി വിഷയം അവതരിപ്പിക്കും
ഒക്ടോബർ 20 വെള്ളിയാഴ്ച്ച 6.30 ന് ഡോ.കെ സുബ്രഹ്മണ്യം , സ്ത്രീപരിശക്തി എന്ന വിഷയത്തിൽ സംസാരിക്കും.
ഒക്ടോബർ 21 ശനി വൈകിട്ട് 6.30 ന് മാതൃ ദേവോ ഭവ: എന്ന വിഷയത്തെ അധികരിച്ച് ആർ.സോമശേഖരൻ സംസാരിക്കും.
ഒക്ടോബർ 22 ഞായറാഴ്ച്ച ഡോ. വി.ടി ഫ്രാൻസിസ്, സരസ്വതിനമസ്തുഭ്യം എന്ന വിഷയം അവതരിപ്പിക്കും. ഒക്ടോബർ 23 ന് ദേവീ മാഹാത്മ്യത്തിൽ രാജാ ശ്രീകുമാരവർമ്മ പ്രഭാഷണം നടത്തും. ഒക്ടോബർ 24 രാവിലെ 8 ന് എൻ യു സഞ്ജയ് നയിക്കുന്ന സംഗീത സദസ്സ് . 9 ന് ഡോ. കൃഷ്ണൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തും. വൈകിട്ട് 6.30 ചങ്ങനാശേരി എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ , ആചാര അനുഷ്ഠാനങ്ങളുടെ കാലികപ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
നവരാത്രി ദിനങ്ങളിൽ രാവിലെ 8 ന് ബൊമ്മക്കൊലു പൂജ, ആരതി, നേദ്യം, 9 ന് നവരാത്രി ശക്തി പൂജ എന്നിവയും ഉണ്ടായിരിക്കും. വഴിപാടുകൾക്ക് – 9645258441