ദക്ഷിണ കൊറിയയിൽ ടാക്സിയിൽ സഞ്ചരിക്കവെ ഇന്ത്യക്കാരിയായ ഒരു യുവതിയും കൊറിയൻ ടാക്സി ഡ്രൈവറും തമ്മിലുണ്ടായ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇന്ത്യ എന്നൊരു രാജ്യത്തെ കുറിച്ച് ഇയാൾ കേട്ടിട്ട് പോലുമില്ല എന്നാണ് തോന്നുന്നത്.
ദക്ഷിണ കൊറിയയിലെ സിയോളിൽ താമസിക്കുന്ന ഫാഷൻ, ബ്യൂട്ടി കണ്ടന്റ് ക്രിയേറ്ററായ പിയൂഷ പാട്ടീലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പീയൂഷ പറയുന്നത്, താൻ ഇന്ത്യയിൽ നിന്നാണ് വരുന്നത് എന്ന് വിശ്വസിക്കാൻ കൊറിയയിലെ ഈ ടാക്സി ഡ്രൈവർക്ക് തയ്യാറായില്ല എന്നാണ്. ഇരുവരും തമ്മിലുള്ള സംഭാഷണമാണ് പീയൂഷ ഷെയർ ചെയ്തിരിക്കുന്നത്. അയാൾ വിചിത്രമായ പല ചോദ്യങ്ങളും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും അവൾ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെയും ഇതുപോലെയുള്ള സംഭാഷണങ്ങളുണ്ടായിട്ടുണ്ട് എങ്കിലും ഈ ഒരു സംഭാഷണം താൻ റെക്കോർഡ് ചെയ്ത് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും അവൾ പറയുന്നു. സംഭാഷണം തുടങ്ങുമ്പോൾ കേൾക്കുന്നത് ടാക്സി ഡ്രൈവർ പീയൂഷയോട് എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിക്കുന്നതാണ്. ഇന്ത്യ എന്ന് അവൾ മറുപടി നൽകുന്നുണ്ട്. പാകിസ്ഥാനും ചൈനയ്ക്കും സമീപമാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എന്നും അവൾ പറയുന്നുണ്ട്. അയാൾ തിരിച്ച് ചോദിക്കുന്നത്
‘ഇന്തോനേഷ്യ ആണോ’ എന്നാണ്. അവളെ തിരുത്താനാണ് അയാൾ ശ്രമിക്കുന്നത്. എന്നാൽ, പീയൂഷ വീണ്ടും ‘ഇന്ത്യ’ എന്ന് ആവർത്തിക്കുന്നു. ‘ഇന്ത്യ എന്നൊരു രാജ്യമുണ്ട്? അവിടെ ജനസംഖ്യ എത്രയാണ്’ എന്നാണ് പിന്നീടയാൾ ചോദിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ, ചൈനയേക്കാൾ ജനങ്ങൾ ഇന്ത്യയിലുണ്ട് എന്നും അവൾ പറയുന്നുണ്ട്.
അയാൾക്ക് അത് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. ചൈനയിൽ 1.3 ബില്ല്യൺ ആളുകളുണ്ട് എന്നാണ് അയാൾ പറയുന്നത്. എന്നാൽ, ചൈനയിലേക്കാൾ ജനസംഖ്യ ഇന്ത്യയിലാണ് എന്ന് പീയൂഷ പറയുന്നു. ഒടുവിൽ പീയൂഷ പറഞ്ഞ രാജ്യം മനസിലായ മട്ടിൽ, ‘ഓ, എന്നാലത് ഇന്ത്യയായിരിക്കും’ എന്നും ഡ്രൈവർ പറയുന്നത് കേൾക്കാം.