കോട്ടയം: കേരള കോൺഗ്രസ് പാർട്ടി ജന്മം എടുത്തിട്ട് 60 വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷ പരിപാടികൾക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു. കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ മോൻസ് ജോസഫ് എംഎൽഎ ജില്ലാതല വജ്ര ജൂബിലി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. റബ്ബറും നെല്ലും ഉൾപ്പെടെ എല്ലാ ഇനം കാർഷികമേഖലയും തകർച്ചയുടെ വക്കിൽ എത്തിയിട്ടും കർഷകർക്കു വേണ്ടി ചെറുവിരൽ അനക്കാൻ തയ്യാറാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ ശക്തമായ കർഷക പ്രക്ഷോഭത്തിന് കേരള കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുമെന്ന് മോൻസ് ജോസഫ് ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. കോട്ടയം ജില്ലയിലെ 60 കേന്ദ്രങ്ങളിൽ വ്യത്യസ്തമായ 60 പാർട്ടി പ്രോഗ്രാമുകൾ വജ്ര ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കാൻ കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. റബ്ബർ വില സ്ഥിരത ഫണ്ട് 250 രൂപയായി ഉയർത്തും എന്നുള്ള എൽ ഡി എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം എട്ടു വർഷക്കാലം അധികാരത്തിൽ പിന്നിട്ടിട്ടും നാളിതുവരെ ഇക്കാര്യം നടപ്പാക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഡിസംബർ 5 റബർ കർഷക വഞ്ചന ദിനമായി ആചരിക്കാൻ കേരള കോൺഗ്രസ് തീരുമാനിച്ചു ഇതോടനുബന്ധിച്ച് നടത്തുന്ന റബർ കർഷക പ്രതിഷേധ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം രാമപുരത്ത് നടത്തുന്നതിന് തീരുമാനിച്ചു. ഇതേ തുടർന്ന് 9 നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ ഡിസംബർ 5ന് പുതുപ്പള്ളി, 6ന് കോട്ടയം, കാഞ്ഞിരപ്പള്ളി, 7ന് വൈക്കം, ഏറ്റുമാനൂർ, 9ന് കടുത്തുരുത്തി, 10ന് പൂഞ്ഞാർ, ചങ്ങനാശ്ശേരി, 11ന് പാലാ എന്നീ ക്രമത്തിൽ റബ്ബർ കർഷക കൂട്ട ധർണ്ണ നടത്തുന്നതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റബർ കൃഷിക്കാരെ സഹായിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസംബർ 14ന് കോട്ടയത്ത് റബ്ബർ കർഷക സത്യാഗ്രഹ സമര പരിപാടി നടത്തുന്നതാണ് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം എൽ എ കർഷക സമരം ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് അഡ്വ. ജെയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ച വജ്ര ജൂബിലി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ്. എം.പി മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ ജെ ആഗസ്തി പാർട്ടി വൈസ് ചെയർമാൻ കെ. എഫ് വർഗീസ് കേരള കോൺഗ്രസ് നേതാക്കളായ തോമസ് കണ്ണന്തറ, മാഞ്ഞൂർ മോഹൻകുമാർ, അഡ്വ.പ്രിൻസ് ലൂക്കോസ്, വി ജെ ലാലി, പോൾസൺ ജോസഫ്, സന്തോഷ് കാവുകാട്ട്,സിഡി വത്സപ്പൻ,അഡ്വ ചെറിയാൻ ചാക്കോ, ബിനു ചെങ്ങളം,തോമസ് ഉഴുന്നാലി, അഡ്വ പിസി മാത്യു, അഡ്വ തോമസ് കുന്നപ്പള്ളി,സി. വി തോമസുകുട്ടി, ആന്റണി തുപ്പലഞ്ഞി,എബി പൊന്നാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. സംഘടന ചർച്ചകൾക്ക് പാർട്ടി ഭാരവാഹികളായ കെ പി പോൾ, ജോർജുകുട്ടി മാപ്പിളശ്ശേരി, ജോയ് ചെട്ടിശ്ശേരി, ജേക്കബ് കുര്യാക്കോസ്, സാബു ഉഴുങ്ങാലി, എ.സി ബേബിച്ചൻ, ജോസ് വഞ്ചിപ്പുര, റോയ് ചാണകപാറ വർഗീസ് വാരിക്കാടൻ,അഡ്വ സ്റ്റീഫൻ ചാഴിക്കാട്ട്,ജോസ് അമ്പലക്കുളം, അനിൽ വി തയ്യിൽ, ജോസ് ജെയിംസ് നിലപ്പന, ഷിബു പൂവേലി, ജോണപ്പൻ ഏറനാടൻ, ജോർജ് ചെന്നേലി, സെബാസ്റ്റ്യൻ കോച്ചേരി,പി.ടി ജോസ് പാരിപ്പള്ളി, കുരുവിള മാമൻ, കെ എസ് ചെറിയാൻ, ഷൈജി ഓട്ടപ്പള്ളി എന്നിവർ നേതൃത്വം നൽകി. വജ്ര ജൂബിലി ആഘോഷങ്ങളുടെ ചുമതലക്കാരായി ജോസി ചക്കാല,ജെയിംസ് തത്തംകുളം, സച്ചിൻ സാജൻ ഫ്രാൻസിസ് പ്രമോദ് കൃഷ്ണൻ, സിബി നമ്പുടാകം, ജോസുകുട്ടി നെടുമുടി, ഡിസ്നി പുളിമൂട്ടിൽ, കെ വി പത്മനാഭൻനായർ, അഡ്വ ജോസഫ് മുടക്കനാട്, ജോസഫ് ബോനിഫയിസ്, സബീഷ് നേടുംപറമ്പിൽ,എ.എസ് സൈമൺ, ബിനോയി ഉതുപ്പാൻ, കുഞ്ഞുമോൻ ഒഴുകയിൽ,തങ്കമ്മ വർഗീസ് ,ലാൽജി ടീച്ചർ പെരുന്തോട്ടം,ഡോ. റ്റി. റ്റി തോമസ്, ഷാജി ഇടത്തിൽ, മത്തച്ചൻ പുതിയിടത്ത്ചാലി ൽ, തോമസ് പുതുശ്ശേരി,എം എം ജോർജ്, രമേശ് കെ യു ,ഷാജി അരത്തിൽ,ജോസ്മോൻ പുഴ കരോട്ട്,ലാജി തോമസ്, സിബിച്ചൻ ഇടശ്ശേരി പറമ്പിൽ, സേവ്യർ കുന്നത്തേട്ട്, തോമസ് മുണ്ടുവേലി,റസീം മുതുകാട്ടിൽ ,ഓ ജെ വർഗീസ്,ജോയ് കൊച്ചാനപ്പറമ്പിൽ, ഉണ്ണി പീ.ഡി, ജോഷി വെള്ളാവൂർ, ലാലു ഞാറക്കൽ, സി ജെ വർഗീസ്, ബിജു കെ എൽ, വി.പി ഫിലിപ്പ് വെള്ളാപ്പള്ളി, ഡിജു സെബാസ്റ്റ്യൻ, അഡ്വ ജോർജ് ജോസഫ്, വർഗീസ് കൊച്ചുകുന്നേൽ, റോബിൻ ആന്റണി, ഷാജി വെള്ളാപ്പള്ളി, പിടി ജോർജുകുട്ടി, പി കെ ചന്ദ്രശേഖരൻ നായർ,ജോൺ വി,സി ജെ മാത്യു, രാജേഷ് ടി കെ,ബാബു ഐക്കരപ്പറമ്പിൽ, അബ്രഹാം വി.എം, സി കെ രാജു എന്നിവരെ തെരഞ്ഞെടുത്തു.