കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 16 ന് വൈദ്യുതി മുടങ്ങും രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:30 വരെ കണ്ണമ്പാല ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോളനി അമ്പലം, പാപ്പാഞ്ചിറ, എസ് എൻ ഡി പി, കേളൻകവല, പന ക്കളം, സെമിനാരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന പുളിയാംകുന്ന്, വഴീപ്പടി, കാടൻ ചിറ, പുന്നാൻ ചിറ, കുറുമ്പനാടം, ഉണ്ടക്കുരിശ്& മാടത്താനി എന്നീട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള .താഴ്ത്തങ്ങാടി ,പള്ളിക്കോണം,ഗുരുമന്ദിരം,ശാസ്താകാവ്,മാക്കിൽ പാലം,പാറക്കുളം. തുടങ്ങിയ ഭാഗങ്ങളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ വർക്ക് നടക്കുന്നതിനാൽ ഇടമറുക്മഠം, ഇടമറുക് ഹോസ്പിറ്റൽ ജംഗ്ഷൻ, കിഴക്കൻ മറ്റം, പട്ടികുന്ന്പാറ, പയസ്മൗണ്ട്, കോണിപ്പാട് എന്നീ ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള പൂഞ്ഞാർ ടൗൺ, ചേരിമല, ചെക്ക്ഡാം, കുളത്തുങ്കൽ, വളതൂക്ക്, കൊച്ചു വളതൂക്ക്, നൃത്തഭവൻ, പമ്പ് ഹൗസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം സെക്ഷന്റെ പരിധിയിലുള്ള കുന്നം പള്ളി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പെരുങ്കാവ് നമ്പർ ടു, ചൂരക്കുറ്റി ,റബ്ബർ ബോർഡ് ജംഗ്ഷൻ, എന്നീ ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുമറ്റം ട്രാൻസ്ഫോർമറിൽ 9:30 മുതൽ 1:00 pm വരെ വൈദ്യുതി മുടങ്ങും.