മുണ്ടക്കയം: കോരുത്തോട് ടൗണിൽ എക്സൈസ് സംഘം നടത്തിയ പരിശോധയിൽ ആറര ലിറ്റർ വ്യാജ മദ്യം പിടിച്ചെടുത്തു. ഓണത്തിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് 36 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 200 മില്ലി വീതമുള്ള ആറര ലിറ്റർ വ്യാജ മദ്യം പിടിച്ചെടുത്തത്. കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ അജയ് യുടെ നിർദേശാനുസരണം നടത്തിയ പരിശോധനയിലാണ് വ്യാജമദ്യം പിടിച്ചെടുത്തത്.



ഓണത്തിന്റെ ഭാഗമായി എക്സൈസ് സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപകമായി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വലിയ തോതിലുള്ള വ്യാജ മദ്യം കോരുത്തോട് ഭാഗത്ത് കണ്ടെത്തിയത്. വ്യാജ മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ച ആൾക്കായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫിസർ കെ.എൻ സുരേഷ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജമദ്യം പിടിച്ചെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുധി കെ.സത്യപാലന്റെ നേതൃത്വത്തിൽ ദിവസങ്ങളോളമായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. പരിശോധനയ്ക്കും മദ്യം പിടിച്ചെടുത്ത ടീമിലും സിവിൽ എക്സൈസ് ഓഫിസർ സനൽ മോഹൻദാസ്, കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ സി.സി അരുൺകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എ ഷൈജു, ടി.എസ് രതീഷ്, അതുൽ മണിയപ്പൻ എന്നിവരുമുണ്ടായിരുന്നു. പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.