തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ അകപ്പെട്ടതായി സംശയം. ഇവര്‍ക്കായി രക്ഷാദൗത്യം ഊര്‍ജിതമായി തുടരുകയാണ്. കെട്ടിടത്തില്‍ 12 പേരാണ് താമസിച്ചിരുന്നത്. 9 പേര്‍ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യം തുടരുകയാണ്.
Advertisements
ഇന്ന് രാവിലെയായിരുന്നു അപകടം. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്.