കോട്ടയം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി വേണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള ലോയേഴ്‌സ് കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പെയിനും കൺവൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് മേഖലയിലായാലും സ്ത്രീ സുരക്ഷ ഉറപ്പാക്കണം. ബംഗാളിൽ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നു. ദേശീയ അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ മലയാള സിനിമ , ഇന്ന് സ്ത്രീകൾക്ക് എതിരായ അക്രമത്തിന്റെ പേരിൽ ചർച്ചയായിരിക്കുകയാണ്. ഇപ്പോൾ പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. റിപ്പാർട്ടിൽ പേരുള്ള കുറ്റക്കാർക്ക് എതിരെ കർശന നടപടി വേണം. നിയമോപദേശം തേടി കേസ് എടുക്കാൻ കഴിയുമെങ്കിൽ കേസ് എടുക്കണം. ഏതു മേഖലയിൽ ആയാലും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് കേരള കോൺഗ്രസ് നയമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധത്തിലാക്കി മുന്നോട്ട് പോകാൻ പ്രതിപക്ഷ ശക്തികൾക്ക് കഴിഞ്ഞു. ഭരണഘടനയെ സംരക്ഷിച്ച് നിർത്താനുള്ള ശക്തി പ്രതിപക്ഷത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പോടെ ലഭിച്ചിട്ടുണ്ട്. കേരളത്തിൽ വയനാട് ദുരന്തമുണ്ടായപ്പോൾ രാജ്യസഭയിൽ വിഷയം ചർച്ച ചെയ്യാൻ കൊണ്ടു വരാൻ കേരളത്തിലെ എംപിമാർക്ക് ഏറെ പണിപ്പെടേണ്ടി വന്നു. എന്നാൽ, ഡൽഹിയിൽ ഐഎഎസ് കോച്ചിംങ് സെന്ററിലെ ദുരന്തമുണ്ടായപ്പോൾ മൂന്നു മണിക്കൂറാണ് രാജ്യ സഭ ഈ വിഷയം ചർച്ച ചെയ്തത്. ഇത് ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതിനു വേണ്ടി ബിജെപി നടത്തിയ അജണ്ടയാണ് എന്ന് വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസിഡൻറ് അഡ്വ ജോസഫ് ജോൺ അധ്യക്ഷതവഹിച്ച യോഗം ജോസ് കെ മാണി എംപി ഉദ്ഘാടനം സ്റ്റീഫൻ ജോർജ് അഡ്വ. ജസ്റ്റിൻ ജേക്കബ്, അഡ്വ. എംഎം മാത്യു,അഡ്വ. കെ.ഇസഡ് . കുഞ്ചെറിയ, അഡ്വ. പി കെ ലാൽ, അഡ്വ. ജോബി ജോസഫ്, , അഡ്വ. സണ്ണി ചാത്തുകുളം, അഡ്വ. സിറിയക് കുര്യൻ, അഡ്വ. ബിനു തോട്ടുങ്കൽ, അഡ്വ. ബിജോയ് തോമസ്, അഡ്വ. അലക്‌സ് ജേക്കബ്, അഡ്വ. സജൂഷ് മാത്യു, അഡ്വ. റോബിൻ തോമസ്, അഡ്വ. ജയപ്രകാശ്, അഡ്വ .ജോസ് വർഗീസ്, അഡ്വ. ജോണി പുളിക്കൻ, അഡ്വ. ബോബി ജോൺ, , എന്നിവർ പ്രസംഗിച്ചു.