കിരാതം കഥയിൽ നിറഞ്ഞാടി അഭിനവ് ഓട്ടംതുള്ളലിൽ ഒന്നാമനായി : ജില്ലാ കലോത്സവത്തിൽ മികവ് തെളിയിച്ച് അഭിനവ് ജി നായർ

പാലാ : ജില്ലാ സ്ക്കൂൾ കലോൽസവം കത്തി കയറുമ്പോൾ ഓട്ടം തുള്ളൽ ഹൈസ്ക്കൂൾ വിഭാഗം ഫസ്റ്റ് എ ഗ്രയിഡുമായി കിടങ്ങൂർ എൻ എസ് എസ് ഒമ്പതാം ക്ലാസ് വിദ്യാർതി  സ്ക്കൂളിലെ അഭിനവ് ജി നായർ കലോൽസവത്തിലെ ആദ്യ ഫസ്റ്റ് അടിച്ചു.പാണ്ഡവന്മാർ ചൂതിൽ തോറ്റ്  വനവാസം ചെയ്യുന്ന കാലത്താണ് കഥ അരങ്ങേറുന്നത്. കൗരവരുമായി യുദ്ധമുണ്ടാവുക എന്നത് മുൻകൂട്ടിക്കണ്ട് അർജ്ജുനൻ പാശുപതം എന്ന ദിവ്യാസ്ത്രം ലഭിക്കാനായി ശിവനെ തപസ്സ് ചെയ്യാന്‍ പുറപ്പെട്ടു. അർജുനന്റെ പിതാവായ ഇന്ദ്രൻ ആദ്യമൊക്കെ ഈ തപസു മുടക്കാൻ അപ്സരസ്ത്രീകളെ ഉൾപ്പെടെ ചുമതലപ്പെടുത്തി നോക്കി. എന്നാൽ ഉഗ്രമായ തപസിലാണ് അർജുനൻ എന്നറിഞ്ഞ് ഇന്ദ്രൻ, പാർവ്വതീദേവിയെ കണ്ട് അർജ്ജുനനു വരങ്ങൾ നൽകി അനുഗ്രഹിക്കാൻ അപേക്ഷിക്കുന്നു. 

Advertisements

ഈ അപേക്ഷ കേട്ട പാർവ്വതി പരമേശ്വരസമീപം ചെന്ന്, അർജ്ജുനന് എന്താണ് വേഗത്തിൽ വരങ്ങൾ നൽകാത്തത് എന്ന് അന്വേഷിക്കുന്നിടത്താണ് കഥയുടെ തുടക്കം. അർജ്ജുനന് പാശുപതം പോലെ ഒരു അസ്ത്രം നേടാനുള്ള നൈർമല്യം ഇപ്പോഴും ആയിട്ടില്ല എന്നും ഉള്ളിൽ അവശേഷിക്കുന്ന ഗർവ്വം കളഞ്ഞാൽ വരങ്ങൾ നൽകാം എന്നും പരമേശ്വരൻ പാർവ്വതിയോട് പറയുന്നുഗർവഭംഗം വരുത്താനായി ശിവൻ ഒരു കാട്ടാളവേഷം ധരിച്ച്,   കാട്ടാളസ്ത്രീ ആയി വേഷം മാറിയ പാർവ്വതിക്കൊപ്പം ഭൂമിയിലേക്ക് പുറപ്പെടുന്നു. എന്നാൽ അർജ്ജുനൻ മനുഷ്യനാണ് അവന്റെ മാനം കളയരുത് -കാമദേവനെ ദഹിപ്പിച്ചപോലെ ദഹിപ്പിക്കരുത്- എന്ന് വാത്സല്യമയിയായ പാർവ്വതി ശിവനോട് അഭ്യർത്ഥിക്കുന്നു. പണ്ട് കാമദേവനെ ദഹിപ്പിച്ചപോലെ അല്ലെന്നും ഇത് അതുമായി താരതമ്യം ചെയ്യരുത് എന്നും ശിവൻ ഓർമിപ്പിക്കുന്നു . കങ്ങഴ എം ജി എം ആശുപതി ഫാർമസിസ്റ്റ് ആയ ഗിരീഷിന്റെയും മിത്രയുടെയും മകനാണ് അഭിനവ് .

Hot Topics

Related Articles