കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 10 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ വരുന്ന കൊച്ചുപറമ്പ്, മൂത്തേടം, പങ്ങട ബാങ്ക് പടി, എൻ എസ് എസ് പടി, മഠം പടി,പാറാമറ്റം, മോഹം,കണ്ണാടിപ്പാറ, പുലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുമ്പൊയ്ക, മാത്തൂർ പടി, അമ്പലക്കവല, വട്ടോലി, അനികോൺ, ടോംസ് പൈപ്പ്, രാജമറ്റം, നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം, എൻ ഇ എസ് ബ്ളോക്ക് , കല്ലുവെട്ടം, പി എച്ച് സി എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പോട്ടച്ചിറ, പാണ്ടൻചിറ, കൊട്ടാരംകുന്ന്, പുന്നശ്ശേരി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കരിയംപടം, ഇടയാടി, കുടമാളൂർ വില്ലേജ്,മില്ലെനിയം, പാരഗ്ൺ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നീ ഭാഗങ്ങളിൽ 9 മുതൽ 17.30 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉഴത്തിൽ ലൈൻ, പ്യാരി, ഗുഡ് ഷെഡ് റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുമ്പേക്കളം , മൂപ്പാ ക്കരി, ഹരികണ്ടമംഗലം , കേളക്കരി ,വെങ്ങാലിക്കാട്, പാറേക്കാട് , മാവേലി മുട്ട് , മാരുതി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുന്നമൂട്, ഉദയ, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, പത്തായക്കുഴി,എരുമപ്പെട്ടി, വെണ്ണാശ്ശേരി, ഈ സ്റ്റേൺ റബേഴ്സ്, പണിക്കമറ്റം, കാവുംപടി, കിഴക്കേടത്ത് പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുൻസിപ്പൽ സ്റ്റേഡിയം ,കട്ടക്കയം റോഡ്, കുഞ്ഞമ്മ ടവ്വർ, റ്റി.ബി.റോഡ് ,കുരിശുപള്ളി കവല എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.