കോട്ടയം: വന്യമൃഗശല്യം കൂട്ടുന്നതിനും, വനം ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകുന്നതുമായ പുതിയ വന നിയമ ഭേദഗതി പിൻവലിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് കടക്കാൻ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മനുഷ്യനെ ഉപദ്രവിക്കുന്ന ഒരു നിയമ ഭേദഗതിക്കും കേരള കോൺഗ്രസ് (എം) കൂട്ടുനിൽക്കുകയില്ല. ഈ മാസം 29 -ആം തീയതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എം മാണി സാറിന്റെ ജന്മദിനം കോട്ടയം നവജീവൻ സെന്ററിൽ വച്ച് നടത്തുവാനും, ജനുവരി മുപ്പതാം തീയതി കോട്ടയം ജില്ലയിലെ പഞ്ചായത്തുകളിലും, മുൻസിപ്പാലിറ്റികളിലും ആയി 300 ഓളം സ്ഥലങ്ങളിൽ മാണിസാറിന്റെ ജന്മദിനം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരും, അഗതികളും, ഭിന്നശേഷിക്കാരും ആയവരുടെ കൂടെ കേരള കോൺഗ്രസ് എമ്മിന്റെ നേതാക്കളും പ്രവർത്തകരും പങ്കെടുക്കുകയും സഹായങ്ങളും, ഭക്ഷണവും നൽകുന്ന പരിപാടികൾ നടത്തും.
കോട്ടയം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ ജില്ലാ കമ്മിറ്റി യോഗം പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന നേതാക്കളായ വി.ടി. ജോസഫ്, സണ്ണി തെക്കേടം, വിജി എം. തോമസ്, ജോസ് പുത്തൻകാല, സിറിയക് ചാഴികാടൻ, പെണ്ണമ്മ സെബാസ്റ്റ്യൻ, കെ.ജെ. ഫിലിപ്പ്, പി. എം. മാത്യു, സാജൻ തൊടുക, നിർമ്മല ജിമ്മി, ജോസഫ് ചാമക്കാല, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജയകുമാർ, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, തോമസ് കീപ്പുറം, സാജൻ കുന്നത്ത്, ജോസ് ഇടവഴിക്കൽ, എ. എം. മാത്യു, ടോബിൻ കെ അലക്സ്, ജോജി കുറത്തിയാടൻ, എബ്രഹാം പഴയകടവൻ എന്നിവർ പ്രസംഗിച്ചു..