കോട്ടയത്തു നിന്നും മലയ്ക്കപ്പാറയ്ക്ക് കെ.എസ്.ആർ.ടി.സിയുടെ സർവീസ്; കാഴ്ചകൾ കണ്ട് ആഘോഷമായി മലക്കപ്പാറയ്ക്കു പോയി വരാം; ജനുവരി 15 ന് പുനരാരംഭിക്കും

കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ നൂതന ആശയമായ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി വിവിധ ഡിപ്പോകളിൽ നിന്നും ആരംഭിച്ച മലക്കാറ സർവീസ് കോട്ടയത്തും എത്തുന്നു. മലക്കപ്പാറയിലേയ്ക്കുള്ള ജനപ്രീയ വിനോദയാത്ര സർവീസാണ് കോട്ടയത്തു നിന്നും ജനുവരി 15 മുതൽ പുനരാരംഭിക്കുന്നത്.

Advertisements

രാവിലെ ആറു മണിയ്ക്ക് ആരംഭിച്ച് വനമേഖലകളിൽകൂടി യാത്ര ചെയ്ത് വാഴച്ചാൽ, അതിരപ്പള്ളി, മലയ്ക്കപ്പാറ, ഷോളയാർ ഡാം എന്നിവ സന്ദർശിച്ച് രാത്രി യാത്ര പതിനൊന്നു മണിയ്ക്ക് തിരികെ കോട്ടയത്ത് എത്തിച്ചേരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനുവരി 15, 16,22,23,29,30 എന്നീ ദിവസങ്ങളിലേയ്ക്കുള്ള സീറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ഒരാൾക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക്. പണം മുൻകൂട്ടി അടച്ച് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. വിനോദയാത്ര സംബന്ധിച്ചുള്ള വിശദാംശങ്ങൾക്കും, ബുക്കിംങിനും 9495876723, 7012915450, 0481 2562908 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടാവുന്നതാണ്.

Hot Topics

Related Articles