കോട്ടയത്ത് പാലരുവി എക്സ്പ്രസ് ട്രെയിനിനുള്ളിൽ യുവതിയെ കടന്ന് പിടിച്ചു : തമിഴ്നാട് സ്വദേശി റെയിൽവേ പൊലീസിൻ്റെ പിടിയിൽ

കോട്ടയം : പാലരുവി എക്സ്പ്രസിനുള്ളിൽ യുവതിയെ കടന്ന് പിടിച്ച തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. തമിഴ്നാട് തിരുന്നൽ വേലി തിപ്പനംപ്പട്ടി വെള്ളയ് പനയർ പെട്ടി സത്യരാജി (42) നെയാണ് റെയിൽവേ എസ് എച്ച് ഒ എസ് ഐ റെജി പി. ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ രാത്രി 10 മണിയോടെ പാലരുവി എക്സ്പ്രസിൽ മുളന്തുരുത്തി സ്റ്റേഷന് സമീപമായിരുന്നു സംഭവം. ട്രെയിനിലെ എസ് വൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഇയാൾ കടന്ന് പിടിക്കുകയായിരുന്നു. തുടർന്ന് യുവതി ട്രെയിനിൽ ഉണ്ടായിരുന്ന ടി ടി ഇയെ അറിയിച്ചു. തുടർന്ന് ടി ടി ഇ ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇവർ സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കേസെടുത്തുതുടർന്ന് സ്റ്റേഷനിൽ എത്തിച്ച പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles