കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ രണ്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ രണ്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ കമ്പനിപടി, തകിടി, അയ്യപ്പ ടെമ്പിൾ, കുന്നോന്നി, അലുംതറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നീലംചിറ, കിങ്സ് വേ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊടിമറ്റം, അരീ പറമ്പ് സ്കൂൾ, കളപ്പുരയ്ക്കൽപ്പടി, മരോട്ടിപ്പുഴ, അപ്പച്ചിപ്പടി, കണ്ടൻകാവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ജോയി കമ്പിനി , പുന്നയ്ക്കൽ ചുങ്കം, എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ ടച്ചിഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ കുരിശുമല, മാർമല എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8.30 മണി മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയ, നിറപറ, മുളക്കാംതുരുത്തി, ശാസ്ത്താങ്കൽ, യൂദാപുരം, വെള്ളേക്കളം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടപ്പാട്ടൂർ അമ്പലം, കടപ്പാട്ടൂർ കരയോഗം എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ രാവിലെ 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുംകോട്ടയം ഈസ്റ്റ്‌ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, മൗണ്ട് കാർമ്മൽ, പുളിക്കച്ചിറ, ബാവൻസ് വില്ല, ഇറഞ്ഞാൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ചമയംകര, പൂവത്തുംമൂട്, നടുക്കുടി, എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:30 മുതൽ അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പാലക്ക ലോടിപ്പടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9.മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.