മാഞ്ഞൂര്‍ പഞ്ചായത്തിലെ നിരവധി വീടുകളില്‍ മോഷണം. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് മോഷണം. ഒരുസംഘം തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്.
കുറുപ്പന്തറ നമ്പ്യാമഠത്തില്‍ ചാക്കോച്ചന്‍, ആക്കാപ്പറമ്പില്‍ സാബു, മറ്റത്തില്‍ ജോയി, മാഞ്ഞൂര്‍ നാരായണീയം വീട്ടില്‍ ഡോ.ഷീലാകുമാരി, കോതനല്ലൂര്‍ പറപ്പള്ളീല്‍ മേരി ലൂക്കോസ്, കണ്ണീറ്റുമ്യാലീല്‍ ത്രേസ്യാമ്മ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. മാഞ്ഞൂര്‍ ശ്രീവിലാസത്തില്‍ ശ്രീകുമാറിന്റെ വീട്ടിലെത്തിയ മോഷ്ടാക്കള്‍ വീട്ടുകാര്‍ എഴുന്നേറ്റ് ബഹളം വച്ചതോടെ രക്ഷപെടുകയായിരുന്നു. വാതില്‍ കുത്തിപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
![](https://jagratha.live/wp-content/uploads/2025/02/1002041373-461x1024.jpg)
![](https://jagratha.live/wp-content/uploads/2025/02/1002041370-461x1024.jpg)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അലമാരകള്‍ എല്ലാം കുത്തിപൊളിച്ച് ഉള്ളിലുണ്ടായിരുന്നതെല്ലാം പുറത്തെടുത്തിട്ടിരിക്കുകയാണ്. പലവീടുകലിലും ആള്‍താമസമില്ല. ആറ് വീടുകളിലായി വാതിലുകളും അലമാരകളും മേശകളും നശിപ്പിച്ച ശേഷമാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മോഷണം നടത്തിയതിന് പിന്നില്‍ ഒന്നിലധികംപേര്‍ ഉള്‍പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസും കരുതുന്നത്.