തൊണ്ടി മുതലിന് കാവൽ 25 നായ്ക്കൾ ; പൊലീസിൻ്റെ സാഹസിക നീക്കത്തിന് ഒടുവിൽ തൊണ്ടി പിടിയിൽ 

കൊച്ചി : അക്രമകാരികളായ 25 ലധികം നായ്ക്കള്‍. വീണ്ടെടുക്കേണ്ട തൊണ്ടിമുതലാകട്ടെ ഇവയുടെ കൂട്ടിലും. കടവന്ത്രയിലെ സ്പാ ജീവനക്കാരിയെ മർദ്ദിച്ച്‌ അവശയാക്കി സ്വർണാഭരണങ്ങള്‍ കവർന്ന കേസിലെ തെളിവെടുപ്പിന് എത്തിയപ്പോഴാണ് നായ്ക്കള്‍ പൊലീസിന് വെല്ലുവിളിയായത്. പ്രതികളില്‍ ഒരാളായ തൃശൂർ സ്വദേശി ആകാശ് വർഗീസിന്റെ (30) ചുവന്നമണ്ണിലെ വീട്ടിലെ നായ്ക്കളുടെ ഫാമിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

Advertisements

നായ്ക്കളെയെല്ലാം അഴിച്ചിട്ടിരിക്കുകയായിരുന്നു. നായ്ക്കളെ മെരുക്കാൻ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവില്‍ ആകാശിന്റെ സഹോദരിയെ സ്ഥലത്തെത്തിച്ച്‌ നായ്ക്കളെ ഇവിടെ നിന്ന് മാറ്റി. ആകാശ് അറസ്റ്റിലായതിന് ശേഷം നായ്ക്കള്‍ക്ക് വെള്ളംപോലും നല്‍കിയിരുന്നില്ല. വെള്ളിയാഴ്ചയായിരുന്നു തെളിവെടുപ്പ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈമാസം 14 പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. കതൃക്കടവിലെ സി.ബി.ഐ ക്വട്ടേഴ്‌സിന് സമീപം സ്പായില്‍ ജോലിചെയ്യുന്ന ഉദയംപേരൂർ സ്വദേശിനിയായ ജീവനക്കാരിയാണ് അക്രമത്തിന് ഇരയായത്. എറണാകുളം കറുകപ്പള്ളി സ്വദേശിയും തൃശൂർ സ്വദേശിയുമായിരുന്നു സ്പാ ഉടമകള്‍. സൈബർ രംഗത്ത് വിദഗ്ദ്ധനായ കറുകപ്പള്ളി സ്വദേശിയോട് പ്രതികള്‍ ഒരു പ്രവാസിയുടെ വിവരങ്ങള്‍ ഹാക്ക് ചെയ്ത് നല്‍കാമോയെന്ന് ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചതിലെ വിരോധമാണ് ആക്രമണത്തിന് പിന്നില്‍. യുവതിയുമായുള്ള കറുകപ്പള്ളി സ്വദേശിയുടെ അടുപ്പം മനസിലാക്കിയായിരുന്നു ആക്രമണം.

പരാതി ലഭിച്ച്‌ മണിക്കൂറുകള്‍ക്കകം നോർത്ത് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. തൃശൂർ പെരുങ്ങാട്ടുകര അയ്യാണ്ടി വീട്ടില്‍ രാകേഷ് (കൈക്കുരു രാകേഷ്), തൃശൂർ പാലുശേരി പ്രാമംഗലം വീട്ടില്‍ നിഖില്‍ വിജയസത്യാനന്ദൻ (30), തൃശൂർ പാടൂർ മമ്മശ്രയത്തില്‍ വീട്ടില്‍ സിയാദ് സലാം (27) എന്നിവരെയാണ് മറ്റു പ്രതികള്‍.

പ്രതികള്‍ ഉപയോഗിച്ചിരുന്നു ഗൂർഖാ കത്തിയും വടിവാളും ഇരുമ്ബ് വടികളും പൊലീസ് കണ്ടെടുത്തു. സ്പായ്ക്ക് സമീപത്തെ കൂട്ടിയിട്ടിരുന്ന വാട്ടർഅതോറിട്ടിയുടെ കുടിവെള്ള പൈപ്പിനുള്ളിലാണ് ഇവ ഒളിപ്പിച്ചത്. ഇവർ ഉപയോഗിച്ച കാർ കോയമ്ബത്തൂരിലേക്ക് മാറ്റിയെന്നായിരുന്നു ആദ്യമൊഴി. കാർ പിന്നീട് തൃശൂർ അന്തിക്കാട് അമ്ബലക്കാട് ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.