കോതനല്ലൂർ വനിത സഹകരണ സംഘത്തിലെ തട്ടിപ്പ് : യുഡിഎഫ് ജനകീയ പ്രതിഷേധ സദസ് നടത്തി 

കോട്ടയം : കോതനല്ലൂർ വനിത സഹകരണ സംഘത്തിൽ ഭരണാധികാരികൾ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പിനെതിരെ ശക്തമായ നിയമ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പട്ടിണിപ്പാവങ്ങളെയും നിരക്ഷരരെയും നിരാലംബരേയും അഗതികളെയും വിധവകളെയും ആണ് അവരുടെ അജ്ഞത ചൂഷണം ചെയ്ത് രാഷ്ട്രീയ നേതൃത്വത്തിന്റെ പിൻബലത്തോടെ വലിയ തട്ടിപ്പ് നടത്തിയിരിക്കുന്നതന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത കടുത്തുരുത്തി അർബൻ ബാങ്ക് ചെയർമാനും ഡിസിസി ജനറൽ സെക്രട്ടറിയും   മാഞ്ഞൂർ പഞ്ചായത്ത് മെമ്പറുമായ സുനു ജോർജ് പറഞ്ഞു. 

Advertisements

ഉടുതുണിക്ക് മറുതുണിയില്ലാത്ത അത്ത പട്ടിണിക്കാരെയാണ് വഞ്ചനയ്ക്ക് ഇരയാക്കിയിരിക്കുന്നതെന്നും, തട്ടിപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട്  പോലീസിൽ പരാതിയുമായി എത്തിയ ആവലാതിക്കാരെ  പരാതി നൽകുന്നതിൽ  നിന്നും പിന്തിരിപ്പിക്കുവാൻ പോലീസ് ശ്രമിച്ചതായും  പരാതി ഇല്ലെന്ന് എഴുതി നൽകണമെന്ന് എസ്. ഐ ആവലാതിക്കാരോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വനിതാ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിനെതിരെ പരാതി നൽകിയാൽ തൊഴിലുറപ്പ് തൊഴിൽ പോലും നിഷേധിക്കുമെന്ന് ആവലാതിക്കാരെ മാഞ്ഞൂർ  പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രൻ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആക്ഷേപം ഉന്നയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കോതനല്ലൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ മാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ലൂക്കോസ് മാക്കിൽ അധ്യക്ഷനായിരുന്നു. പാവപ്പെട്ട പട്ടിണിപ്പാവങ്ങളെ മറയാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ കോതനല്ലൂർ വനിതാ  സഹകരണ സംഘം പ്രസിഡണ്ടിനെ കയ്യാമം വെച്ച് നിയമത്തിന്റെ മുന്നിൽ എത്തിക്കണമെന്നും അതിനായി പ്രതിഷേധ സമരം ശക്തമാക്കുമെന്നും ലൂക്കോസ് മാക്കിൽ പറഞ്ഞു. 

യുഡിഎഫ് നേതാക്കളായ അഡ്വക്കേറ്റ് മാനുവൽ വർഗീസ്, മാഞ്ഞൂർ മോഹൻകുമാർ, സി.എം. ജോർജ്,തോമസ് കണ്ണന്തറ, ടോമി കാറുകുളം, ബിനോ സക്കറിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles