പാമ്പാടി : കോത്തല ഗവണ്മെൻ്റ് വി എച്ച് എസ് എസിൽ ഹിരോഷിമാ ദിനാചരണം നടത്തി. പ്രത്യേക അസംബ്ലിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഹണി.ട ബിനു അനുസ്മരണക്കുറിപ്പ് വായിച്ചു. ഹിരോഷിമാ ദിനത്തിൻ്റെ പ്രാധാന്യവും യുദ്ധവിരുദ്ധ സന്ദേശവും റജി എസ് നൽകി. കുട്ടികൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകൾ സമാധാനത്തിൻ്റെ പ്രതീകമായി അസംബ്ളിയിൽ പ്രദർശിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി മനുഷ്യ ചങ്ങല തീർത്തു.
Advertisements













