കോട്ടയം : പദ്ധതി നിർവ്വഹണം പൂർത്തിയാക്കേണ്ട സമയത്തും പാലാ മുൻ സിപ്പാലിറ്റിയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക് പോരും തെറി വിളിയും. ഇടതു പക്ഷ ഭരണം നിലവിൽ വന്ന നാള് മുതൽ സി പി എം കേരളാ കോൺഗ്രസ് അംഗങ്ങൾ തമ്മിലും ഇപ്പോൾ ഭരണപക്ഷവും യു ഡി എഫ് അംഗങ്ങളും തമ്മിൽ പദ്ധതി പൂർത്തീകരിക്കുന്നത് സംബന്ധിച്ച് വാക്കേറ്റവും എടാ പോടാ വിളിയും നടക്കുന്നു.
എൽ ഡി എഫ് പറയുന്ന കപട വികസന പദ്ധതികളുടെ ലിസ്റ്റ് തയ്യാറാക്കി നൽകുന്നത് മാത്രമാണ് മുൻസിപ്പാലിറ്റി ഭരണം . ഒരിക്കൽ ഉദ്ഘാടനം ചെയ്തത് വീണ്ടും ഉദ്ഘാടനം ചെയ്യുകയും 60 വർഷമായി പ്രവർത്തിക്കുന്ന കടയെ പുതിയ സംരംഭം എന്ന് കള്ള രേഖയുണ്ടാക്കിയതും സ്ഥിരമായി കറുപ്പ് ധരിച്ച് പ്രതിഷേധിക്കുന്ന സി പി എം അംഗവുമെല്ലാം ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻസിപ്പാലിറ്റിയിലെ ആർവി റോഡ് പോളിടെക്നിക്ക് റോഡ് തുടങ്ങി എല്ലാ പ്രധാന പ്പെട്ട റോഡുകളും പൊട്ടിപൊളിഞ്ഞു കാൽനട യാത്ര പോലും അസാധ്യമായി കിടക്കുന്നു. താലൂക്ക് ആശുപത്രിയിൽ ചീട്ടെടുക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ഗതികേടിനൊപ്പം ആവശ്യത്തിന് ഡോക്ടർമാരോ മരുന്നോ ഇല്ല. ആയുർവേദ ഹോമിയോ ആശുപത്രികളുടെ കാര്യവും പരമ ദയനീയം.
എല്ലാ രംഗത്തും പാലാ മുൻസിപ്പാലിറ്റിയിലെ ജനങ്ങളെ ദ്രോഹിക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും. സ്വന്തം കടമ നിർവ്വഹിക്കാൻ പ്രാപ്തരല്ലാത്ത ഭരണ സമിതി രാജി വച്ച് പോകണം എന്ന് ബി.ജെ.പി ആവശ്യപ്പെടുന്നു. മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി ജനറൽ സെക്രട്ടറിമാരായ അഡ്വ അനീഷ് ജി, മുരളിധരൻ നീലൂർ, സെക്രട്ടറി സതീഷ് ജോൺ തോട്ടപ്പള്ളിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.