കോട്ടയം: പൂവൻതുരുത്തിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. പൂവൻതുരുത്തിലെ വീടിനു സമീപത്താണ് രാത്രിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. മാസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ കടന്നു പിടിക്കുകയും ആക്രമിക്കുകയും ചെയ്തതിനു സമീപത്തായാണ് ഇന്ന് ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് പിടികൂടിയ ഇയാളെ കോട്ടയം കൺട്രോൾ റൂം പൊലീസ് സംഘം എത്തി കസ്റ്റഡിയിൽ എടുത്തു.
തിങ്കളാഴ്ച രാത്രി എട്ടരയോടെ പൂവൻതുരുത്ത് വ്യവസായ മേഖലയ്ക്കു സമീപമായിരുന്നു സംഭവം. ഇവിടെ സമീപത്തെ വീട്ടിൽ എത്തിയ യുവാവ് വീടിന്റെ അടുക്കള ഭാഗത്ത് മറഞ്ഞ് നിൽക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ അടുക്കള ഭാഗത്തെ വാതിൽ തുറന്നതോടെയാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന്, ഇവർ ബഹളം വച്ചതോടെ ഇയാൾ സമീപത്തെ വീട്ടിലേയ്ക്ക് ഓടിരക്ഷപെടാൻ ശ്രമിച്ചു. ഇതോടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി. ഇതിന് ശേഷം കോട്ടയം പൊലീസ് കൺട്രോൾ റൂം വാഹനം വിളിച്ചു വരുത്തി. ഇയാളെ കൈമാറി. ബാബു എന്നും രാജേന്ദ്രമുർമു എന്നും രണ്ട് പേരുകൾ ഇയാൾ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞിട്ടുണ്ട്. ഇത് കൂടാതെ ഇയാളുടെ സഹോദരൻ ഇവിടെ ജോലി ചെയ്യുന്നതായി അറിയിച്ചതോടെ പൊലീസ് ഇയാളെയും വിളിച്ചു വരുത്തി. ഇതിന് ശേഷം ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലും എടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാസങ്ങൾക്ക് മുൻപ് ഇവിടെ ഇതര സംസ്ഥാന തൊഴിലാളി പെൺകുട്ടിയെ കടന്നു പിടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് ശേഷം ഇവിടെ നാട്ടുകാർ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് സമീപത്ത് തന്നെയാണ് ഇപ്പോൾ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ വലിയ അക്രമ സംഭവം ഉണ്ടായിട്ടു പോലും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ അക്രമികളെ അമർച്ച ചെയ്യാൻ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.