കേന്ദ്രത്തിൽ ബി.ജെ.പി തന്നെ തുടരും ; തൃശൂരിൽ സുരേഷ് ഗോപി ജയിക്കണം : രാഷ്ട്രീയ വെളിപ്പെടുത്തലുമായി നടൻ ബൈജു 

തിരുവനന്തപുരം : തൃശൂരില്‍ സുരേഷ് ഗോപി ജയിക്കണമെന്ന് നടന്‍ ബൈജു. കേന്ദ്രത്തില്‍ എന്തായും ബിജെപിയെ വരികയുള്ളു. എന്തെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കുമെങ്കില്‍ അത് സുരേഷ് ഗോപിയ്‌ക്കെ കഴിയൂ. ഇത്തവണ കൂടി ജയിച്ചില്ലെങ്കില്‍ തൃശൂരില്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് ബൈജു പറഞ്ഞു. സിനിമ രംഗത്തു നിന്നും രാഷ്‌ട്രീയത്തിലിറങ്ങിയ നടന്മാരെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഓണ്‍ലൈന്‍ മീഡിയയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആഗ്രഹം നടന്‍ തുറന്നു പറഞ്ഞത്.

Advertisements

‘സുരേഷ് ഗോപി എംപി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ സ്വന്തം കയ്യില്‍ നിന്ന് പോലും പണം ചിലവാക്കിക്കൊണ്ട് അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നു. അതെല്ലാം അദ്ദേഹത്തിന്റെ നല്ല മനസ്സുകൊണ്ടാണ്. അദ്ദേഹം ഇത്തവണയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമല്ലോ. ജയിക്കുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം. അദ്ദേഹം ജയിച്ചാല്‍ ആ ജില്ലയ്‌ക്ക് എന്തെങ്കിലും ഒരു ഗുണം ഉണ്ടാകും. കേന്ദ്രത്തില്‍ എന്തായാലും ബിജെപിയെ വരികയുള്ളൂ. അദ്ദേഹം ജയിച്ചാല്‍ തൃശൂര്‍ ജില്ലയ്‌ക്ക് എന്തെങ്കിലും ഗുണം ഉണ്ടാവും. ജയിക്കാന്‍ എല്ലാ സാധ്യതയും ഉള്ള ആളാണ്. തൃശൂരിലെ ജനങ്ങളോട് സംസാരിച്ചിട്ടുണ്ട്. അതില്‍ ധാരാളം കൃസ്ത്യാനികളുണ്ട്. അവരെല്ലാവരും പറയുന്നത് സുരേഷ് ജയിക്കും എന്നാണ്’.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഇത്തവണ ജയിച്ചില്ല എങ്കില്‍ ഇനി ഒരിക്കലും മത്സരിക്കരുത് എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഇത് അവസാനത്തെ മത്സരം ആയിരിക്കണം. ഇനി മത്സരിക്കില്ല എന്ന് അദ്ദേഹവും എന്നോട് പറഞ്ഞു. ഗണേഷ് കുമാര്‍ മാത്രമാണ് മന്ത്രിയായിട്ടുള്ളത്. സിനിമ നടന്‍ എന്നതിലുപരി നല്ലൊരു രാഷ്‌ട്രീയക്കാരനാണ് ഗണേഷ് കുമാര്‍. സുരേഷ് ഗോപിയും മന്ത്രിയാകണം എന്നാണ് ആഗ്രഹം. ഇന്നസെന്റ് ചേട്ടന്‍ ചുമ്മാ ഒരു രസത്തിന് വേണ്ടി നിന്നതാണ്. ഒരിക്കലും വിചാരിച്ചില്ല അദ്ദേഹം ജയിക്കുമെന്ന്. 

രണ്ടാമത് നിന്നപ്പോള്‍ തോറ്റു. അത് അദ്ദേഹം ജയിക്കണമെന്ന് വിചാരിച്ചതു കൊണ്ടായിരിക്കും. മുകേഷ് രണ്ടാമത്തെ പ്രാവശ്യം എംഎല്‍എ ആയി. ആദ്യത്തേക്കാളും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പ്രവര്‍ത്തനം കാര്യക്ഷമമാക്കണം എന്ന് ഞാന്‍ പറഞ്ഞിരുന്നു. കുറച്ച്‌ പ്രശ്‌നമുണ്ട് ഭരണത്തിലെന്ന് മുകേഷിനോട് പറഞ്ഞിരുന്നു’ എന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles