കോട്ടയം എസ് എച്ച് മൗണ്ടിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രകാരന് ഗുരുതര പരിക്ക്

കോട്ടയം: എം സി റോഡിൽ എസ് എച്ച് മൗണ്ടില്‍ കാൽനടയാത്രക്കാരന് സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്ക്. പരിക്കേറ്റ ആളെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 8 മണിയോടുകൂടി എംസി റോഡിൽ എസ് എച്ച് മൗണ്ട് ജംഗ്ഷനിൽ ആയിരുന്നു അപകടം. ഏറ്റുമാനൂരിൽ നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല.

Advertisements

Hot Topics

Related Articles