കോട്ടയം : കോട്ടയം കഞ്ഞിക്കുഴി ഇറഞ്ഞാൽ റോഡിലെ സ്വകാര്യ ബാങ്ക് കെട്ടിടത്തിൻ്റെ പരിസരത്ത് നിന്ന് പൾസർ ബൈക്ക് മോഷണം പോയി. തൊട്ടടുത്ത കെട്ടിടത്തിന് മുന്നിൽ 20 ദിവസത്തിൽ ഏറെയായി ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടറും കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയ്ക്ക് ശേഷമാണ് കഞ്ഞിക്കുഴി – ഇറഞ്ഞാൽ റോഡിലെ സ്വകാര്യ ബാങ്കിൻ്റെ പരിസരത്ത് നിന്ന് പൾസർ ബൈക്ക് മോഷണം പോയത്. ബൈക്ക് ഉടമ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ബൈക്ക് മോഷണം പോയ കെട്ടിടത്തിന് സമീപത്ത് തന്നെയുള്ള ശബ്ദ ഹിയറിങ് സെൻ്ററിന് മുന്നിൽ 20 ദിവസത്തോളമായി ഒരു സ്കൂട്ടറും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാക്കൾ മോഷ്ടിച്ച ശേഷം ഉപേക്ഷിച്ച സ്കൂട്ടർ ആണ് ഇത് എന്ന് സംശംയിക്കുന്നു.