കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ ജൂൺ 28 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ ജൂൺ 28 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം, മേലടുക്കം,മേലേമേലടുക്കം, തീക്കോയി ടൗൺ, ടി ടി ഇ, തീക്കോയി ബി എസ് എൻ എൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 8-15 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുഞ്ഞമ്മ ടവ്വർ, സുലഭ, ന്യൂ തിയറ്റർ -1, ന്യൂ തിയറ്റർ 2, ബി എസ് എൻ എൽ , വാഴയിൽ ആർക്കേഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ 6.00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അമ്പലക്കൊടി, മാത്തൻകുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന

Advertisements

റെഡ് സ്‌ക്വയർ, ഡൈൻ, എൻ എസ് എസ്  ഹോസ്റ്റൽ, എൻ എസ് എസ്  ഹെഡ് ക്വാർട്ടേഴ്സ്, സ്വപ്ന, എൻ എസ് എസ്  ഷോപ്പിങ് കോംപ്ലക്‌സ്, എച്ച് ടി-വാട്ടർ അതോറിറ്റി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles