മുണ്ടക്കയം : സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് വാർഡ് മെമ്പർ ലിസി ജിജി നേതൃത്വം നൽകി. സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ, പ്രിൻസിപ്പാൾ ഫാ. തോമസ് നാലന്നടിയിൽ, വൈസ് പ്രിൻസിപ്പാൾമാരായ ആന്റണി കുരുവിള, റവ. സി. ലിസി ഡി എം , അക്കാദമി കോർഡിനേറ്റർ ജോൺ ടി.ജെ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികളും ഈ ആഘോഷത്തിൽ പങ്കുചേർന്നു. നേച്ചർ ക്ലബ്ബിന്റെ മേൽനോട്ടം വഹിക്കുന്ന ശ്രീലക്ഷ്മി കെ.ബി , ശ്രീകല സി. നായർ, ലേഖാമോൾ ജോസഫ് എന്നിവർ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Advertisements