വൈക്കം: കോട്ടയം വൈക്കത്ത് പോലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.തൃപ്പുണിത്തുറ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഇത്തിപ്പുഴ കുറ്റിവേലിയിൽ രതീഷ് (46) നെയാണ് കിടപ്പുമുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ വൈക്കം പോലീസ് മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവധിക്ക് വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ മരണ കാരണം വ്യക്തമല്ല,സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Advertisements